Latest NewsKerala

ശബരിമലയിൽ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയിൽ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ  നിയന്ത്രണം പോലീസിന് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ നോക്കുന്ന ആളുകളുണ്ടെന്നും അവര്‍ക്ക് വളക്കൂറായ മണ്ണായി കേരളം മാറില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം നെയ്യാറ്റിന്‍കരയിലെ കൊലപാതകം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഗൗരവത്തോടെ കേസ് അന്വേഷിക്കും. ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം എഎസ്പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button