അമൂല്യ വസ്തുക്കള്‍ തിരയുന്നത് വിനോദമാക്കിയ പോള്‍ വുഡ് എന്ന അറുപത്തിനാലുകാരണ്ട് തേടിയെത്തിയത് 500 വര്‍ഷം പഴക്കമുള്ള ചെറുമോതിരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016 ഓഗസ്റ്റിലാണ് പോളിന് മോതിരം ലഭിക്കുന്നത്. എന്നാല്‍ അന്ന് അത് 500 വര്ഷം പഴക്കമുള്ളതാണെന്ന് പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. അടുത്തമാസം ഡെര്‍ബിഷെയറില്‍ ലേലത്തില്‍ വയ്ക്കുന്ന ഈ കുഞ്ഞന്‍ മോതിരത്തിന് ഇന്നത്തെ കാലത്ത് ഏകദേശം 10000 പൗണ്ടിനു മുകളില്‍ അതായത് ഏകദേശം ഒമ്പതര ലക്ഷത്തോളം രൂപയ്ക്ക് മുകളില്‍ മൂല്യമുണ്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.
1970കള്‍ മുതല്‍ അമൂല്യ വസ്തുക്കള്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരയുന്ന വിനോദം പോള്‍ വുഡിനുണ്ട്. ബര്‍ക്കിംങ്ഹാംഷെയറിലെ മെറ്റല്‍ ഡിറ്റക്ടീപ് ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു പോളിന്റെ പ്രവര്‍ത്തനം. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി വിറ്റ സ്ഥലത്ത് നിര്‍മാണങ്ങള്‍ക്ക് മുന്‍പായി നടത്തിയ തിരച്ചിലിലാണ് പോളിന് അമൂല്യമോതിരം ലഭിച്ചത്.
ചളിയില്‍ പുതഞ്ഞു നിരവധി അടി താഴ്ച്ചയില്‍ കാര്യമായ കേടുപാടുകളൊന്നുമില്ലാതെ കിടക്കുകയായിരുന്നു മോതിരം. അവയുടെ രൂപവും വലിപ്പവും നിര്‍മാണ രീതികളും കണക്കിലെടുത്ത് അന്നത്തെ ഉന്നത കുടുംബത്തില്‍ ജീവിച്ചിരുന്ന സ്ത്രീയുടേതാണ് ഈ മോതിരമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്.
Post Your Comments