Latest NewsIndia

നടക്കുമ്പോള്‍ ദേഹത്ത് മുട്ടി; ഇരുപതുകാരനെ കുത്തിക്കൊന്നു

ഡല്‍ഹി: നടന്ന് പോകുമ്പോള്‍ ദേഹത്ത് മുട്ടിയെന്നാരോപിച്ച് ഇരുപതുകാരനെ നാലംഗസംഘം കുത്തിക്കൊന്നു. ഡല്‍ഹി വിജയ് വിഹാറില്‍ വെച്ച് ഉത്തര്‍പ്രദേശ് ജലാല്‍പൂര്‍ സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നടന്ന് പോകുമ്പോള്‍ ദേഹത്ത് മുട്ടിയെന്നാരോപിച്ച് രവിയും ആക്രമികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

ഇതിനിടയില്‍ യുവാക്കളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രവിയെ കുത്തി. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇവര്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button