അല്‍ഹസ്സ: സൗദിയിലെ പ്രശസ്ത കമ്പനിയില്‍ സാമ്പത്തികക്രമക്കേടിനെ തുടര്‍ന്ന് തടവിലായ മലയാളികള്‍ക്ക് ഒടുവില്‍ മോചനം ലഭിച്ചു.
അല്‍ഹസയില്‍ സ്‌പോണ്‍സറുടെ തടവറയില്‍ കഴിയേണ്ടി വന്ന രണ്ടു മലയാളികള്‍ക്കാണ് നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനായത് തിരുവനന്തപുരം സ്വദേശി വിപിന്‍, ഹരിപ്പാട് സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
സൗദിയിലെ ഒരു കമ്പനിയിലെ ദമ്മാം ബ്രാഞ്ചില്‍ സെയില്‍സ് വിഭാഗത്തില്‍ ജീവനക്കാരായിരുന്നു രണ്ടു പേരും. സെയില്‍സുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ഇടപാടുകളില്‍ ഒരാള്‍ ഒരു ലക്ഷത്തി ഇരുപത്തി ഏഴായിരം റിയാലും, മറ്റെയാള്‍ എഴുപത്തി അയ്യായിരം റിയാലും കുറവ് വന്നതിനെത്തുടര്‍ന്ന് ഇവര്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച കമ്പനി ആ പണം രണ്ടുപേരും തിരികെ അടയ്ക്കാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ രണ്ടുപേരും ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും കമ്പനി നല്‍കിയ പരാതി കാരണം തായിഫില്‍ വെച്ച് പോലീസ് പിടിയിലായി.
15 ദിവസം തായിഫ് പോലീസ് ലോക്കപ്പില്‍ കിടന്ന അവരെ സ്പോണ്‍സര്‍ അല്‍ഹസ്സയില്‍ ആയതു കാരണം അല്‍ഹസ്സ മുബാറസ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. തുടര്‍ന്ന് കമ്പനി അധികൃതരെത്തി ഇവരെ ജാമ്യത്തില്‍ ഇറക്കി കൊണ്ടുപോകുകയായിരുന്നു. കമ്പനിയ്ക്ക് നഷ്ടമായ പണം തിരികെ കിട്ടാനായി ഇവരെ സമ്മര്‍ദത്തിലാക്കാനായി ഫാക്ടറിയിലെ ഓരോ മുറിയിലായി പ്രത്യേകം പ്രത്യേകമായി ഇവരെ പൂട്ടിയിടുകയായിരുന്നു. ഇവര്‍ പല സാമൂഹ്യപ്രവര്‍ത്തകരെയും, സംഘടനകളെയും ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഈ സ്വഭാവത്തിലുള്ള കേസായതിനാല്‍ ആരും ഇടപെട്ടില്ല.
സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുരവസ്ഥ ഇവര്‍ പ്രചരിപ്പിച്ചതോടെ ഇന്ത്യന്‍ എംബസ്സി ഇടപെട്ട് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്വീഫ് മൈനാഗപ്പള്ളി, സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡം എന്നിവരെ ഈ കേസില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തി. അബ്ദുല്‍ ലത്വീഫും, മണിയും കമ്പനി സന്ദര്‍ശിയ്ക്കുകയും ഇവരെ കണ്ടു സംസാരിയ്ക്കുകയും ചെയ്തു. കമ്പനിയ്ക്ക് നഷ്ടമായ പണം നാട്ടില്‍ നിന്നും കെട്ടിവെച്ചാണ് ഇവര്‍ മോചിതരായത്
Post Your Comments