കലിഫോര്‍ണിയ: യുവ റാപ് ഗായകന് മാക് മില്ലറുടെ (26) മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം കലിഫോര്‍ണിയയിലെ വീട്ടില്‍ മില്ലറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനയിൽ കൊക്കേയ്ന്‍, ഫെന്റാനൈല്‍, ആല്‍ക്കഹോള്‍ എന്നിവയാണ് മില്ലറെ മരണത്തില്‍ എത്തിച്ചതെന്ന് ലോസ് ആഞ്ചലസ് മെഡിക്കല്‍ സ്ഥിരീകരിച്ചു.
കാമുകിയും പ്രശസ്ത ഗായികയുമായ അരിയാന ഗ്രാന്‍ഡെയുമായി പിരിഞ്ഞതിന് ശേഷം കടുത്ത വിഷാദ രോഗത്തിന് അടിമയായ മില്ലര്‍ അമിതമായി ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. മദ്യപിച്ച വാഹനമോടിച്ചതിന് ഗായകനെ രണ്ടുതവണ പോലീസ് കേസ് ഉണ്ടാവുകയും ചെയ്തിരുന്നു.
2011-ല്‍ പുറത്തിറങ്ങിയ ഹിപ്ഹോപ്പ് ഗാനങ്ങളിലൂടെയാണ് മാക് മില്ലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്കം ജെയിംസ് മാക്കോര്‍മിക് പ്രശസ്തനായത്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘സ്വിമ്മിംഗ്’ ആണ് അദ്ദേഹത്തിൻറെ അവസാന ആൽബം.
Post Your Comments