ബംഗളുരു: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധി തന്നെ പ്രതിപക്ഷ സഖ്യത്തെ നയിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേ ആയിരുന്നില്ല. പ്രധാനമന്ത്രിയുടെ ശേഷി എന്താണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കണ്ടിട്ടുണ്ട്. തന്റെ കണക്കുകൂട്ടല്‍ 2019 ല്‍ മഹാസഖ്യ സര്‍ക്കാരായിരിക്കും അധികാരം ഏറ്റെടുക്കുകയെന്നും മഹാസഖ്യത്തെ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
Post Your Comments