പ്യോംഗ്യാംഗ്: ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ കാനലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോഗ് ഉന്നും കൂടിക്കാഴ്ച നടത്തി. പ്യോംഗ്യാംഗിലായിരുന്നു കൂടിക്കാഴ്ച. ഇതുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി.
ക്യൂബക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മിഗ്വേലിന്റേയും ഉന്നിന്റേയും കൂടിക്കാഴ്ച. അരനൂറ്റാണ്ടിലേറെ നീണ്ട യുഎസ് ഉപരോധം ബരാക്ക് ഒബാമ അവസാനിപ്പിച്ചിരുന്നുവെങ്കിലും ട്രംപിനു പ്രസിഡന്റ് സ്ഥാനം കിട്ടയതോടെ പുന:സ്ഥാപിക്കുകയായിരുന്നു. ഉത്തര കൊറിയയുടെ മുഖ്യ സഖ്യ രാജ്യങ്ങളില്‍ ഒന്നാണ് ക്യൂബ.
Post Your Comments