തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വെല്ലുവിളി നടത്തിയതും ആചാരലംഘനം; തന്ത്രി കുടുംബത്തിന്റെ അഭിപ്രായം അറിയാനും മലയാളികള്‍ കാത്തിരിക്കുന്നു : വൈറലായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ് . ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരിയെ ശബരിമലയില്‍ എത്തിച്ചത് കലാപം ലക്ഷ്യമിട്ടാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയില്‍ എത്തിച്ചതെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു ‘ആചാര സംരക്ഷകന്റെ’ ആട്ടിന്‍ തോലണിഞ്ഞ് ശബരിമലയില്‍ എത്തിയ വത്സന് എത്രമാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാര്‍ഥ ഭക്തര്‍ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments