കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മുരളീധരന് ചോദിച്ചു.
ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ ഇന്നലെ വിവാദമായിരുന്നു.
തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നുമാണ് ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ വെളിപ്പെടുത്തിയത്.
Post Your Comments