തിരുവന്തപുരം: മന്ത്രി മാത്യു ടി. തോമസിെന്റ ഭാര്യക്കും നാല് ജീവനക്കാര്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്. പട്ടികജാതി നിയമ പ്രകാരം മന്ത്രിയുടെ പേഴ്‌സണല്‍ ജീവനക്കാരി ഉഷ രാജേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മന്ത്രിയുടെ ഭാര്യ അച്ചാമ്മ അലക്‌സ്, അനുഷ മൈമുന, സുശീല, സതീശന്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.
ഉഷയെകൊണ്ട് അച്ചാമ്മ മന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രശാന്തിയില്‍ വച്ച് മരുമകന്റെ ഷൂ പോളിഷ് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കൂടാതെ മറ്റ് പല വീട്ടുജോലിയും ചെയ്യിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ചെയ്യാന്‍ തയ്യാറാകാത്ത തന്നോട് മന്ത്രിയുടെ ഭാര്യ കടുത്ത ശത്രുത കാട്ടിയിരുന്നെന്നും പരാതിയില്‍ പറയുന്നു.
Post Your Comments