വെല്ലിങ്ടണ്‍: ഗസ് ഹട്ട് എന്ന മധ്യവയസ്‌കന്‍ പതിവ് പോലെ മീൻ പിടിക്കാനാണ് മറ്റാറ്റ ബീച്ചിലെത്തിയത്. ചൂണ്ടയില്‍ കുരുങ്ങുന്ന മീനിനായി കാത്തുനില്‍ക്കുമ്പോഴാണ് ഒഴുകിനടക്കുന്ന ഒരു ‘പാവക്കുട്ടി’ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതോ ഒരു തോന്നലിന്റെ പുറത്ത് പാവയെ കൈയിലെടുക്കാൻ ഗസ് ഹട്ട് തീരുമാനിച്ചു. അതിനെ കൈയിലെടുത്ത അയാള്‍ അമ്പരന്നു. പാവക്കുട്ടി പോലെ തോന്നിച്ചത് ഒരു കുഞ്ഞിന്റെ ശരീരമായിരുന്നു. അനക്കമില്ലാതെ കിടന്ന ആ കുഞ്ഞിന് അവർ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിലെത്തിച്ചു. അങ്ങനെ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്‌തു.
മലാഷി റീവ് എന്ന ഒന്നര വയസുകാരയാണ് ഹട്ട് രക്ഷിച്ചത്. മര്‍ഫി ഹോളിഡേ ക്യാമ്പില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉല്ലാസയാത്രക്കെത്തിയതായിരുന്നു റീവ്. ഉറക്കമുണര്‍ന്ന കുഞ്ഞ് ഇവര്‍ താമസിച്ച ടെന്റില്‍ നിന്ന് ഇറങ്ങി ബീച്ചിലേക്ക് എത്തിയതാണെന്നാണ് സൂചന. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ റിസോര്‍ട്ട് അധികൃതരെ ഹട്ടിന്റെ ഭാര്യ വിവരമറിയിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞ അവര്‍ റീവിന്റെ മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് തങ്ങളുടെ മകനെ കാണാനായി അവർ ഓടിയെത്തുകയും ചെയ്‌തു. ന്യൂസിലന്‍ഡിലെ വാട്ടര്‍ സേഫ്ടി അധികൃതര്‍ ഇതിനെ ഭാഗ്യമെന്നാണ് വിശേഷിപ്പിച്ചത്. കുഞ്ഞ് റീവിന്റെ ജീവൻ രക്ഷിച്ചതിന് ദൈവത്തെ വാനോളം സ്തുതിക്കുകയാണ് രക്ഷകനായിത്തീര്‍ന്ന ഹട്ടും മറ്റുള്ളവരും.
Post Your Comments