ചെന്നൈ: ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് ഓഫറുകൾ പ്രഖ്യാപിച്ച ബാറിന്റെ പരസ്യം വിവാദമാകുന്നു. സംഭവം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. ലക്കി ഡ്രോയിലൂടെയാണ് സമ്മാനം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാം. 32 ഇഞ്ച് വലിപ്പത്തലുള്ള ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് എന്നിവയാണ് സമ്മാനമായി ലഭിക്കുന്നതെന്നായിരുന്നു പരസ്യം.
ഇത് വിവാദമായതോടെ ബാറിന്റെ മാനേജര്‍മാരായ വിന്‍സെന്റ് രാജ്, റിയാസ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപാവലിയോടനുബന്ധിച്ച് കച്ചവടം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പരസ്യം ചെയ്തതെന്ന് പ്രതികള്‍ വ്യക്തമാക്കി.
Post Your Comments