KeralaLatest News

പൊലീസിന് പെട്രോൾ നൽകില്ലെന്ന് പമ്പ് ഉടമകൾ

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ ഇനത്തിൽ ജില്ലയിൽ 4 കോടിയിലേറെ രൂപ പമ്പ് ഉടമകൾക്കു ലഭിക്കാനുണ്ട്

കൊല്ലം ∙പൊലീസിന് ഇനി മുതൽ പെട്രോൾ നൽകില്ലെന്ന് പമ്പ് ഉടമകൾ. ആദ്യം കടംതീർക്കട്ടെ, എന്നിട്ടു പൊലീസിനു പെട്രോൾ നൽകാമെന്നാണ് പമ്പ് ഉടമകളുടെ തീരുമാനം. പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകിയ ഇനത്തിൽ ജില്ലയിൽ 4 കോടിയിലേറെ രൂപ പമ്പ് ഉടമകൾക്കു ലഭിക്കാനുണ്ട്.4 ലക്ഷം രൂപ വരെയാണ് ഓരോ പമ്പുകൾക്കും കിട്ടാനുള്ളത്.

കൊട്ടാരക്കര റൂറൽ പൊലീസ് മേഖലയിലാണു കുടിശിക കൂടുതൽ. മാർച്ച് മുതലുള്ള പണം ലഭിക്കാനുണ്ട്. കൊല്ലം സിറ്റിയിലും വൻതുകയാണു പമ്പ് ഉടമകൾക്കു ലഭിക്കാനുള്ളത്. നേരത്തെ 3 മാസം കൂടുമ്പോൾ ബിൽതുക നൽകുമായിരുന്നു. ഇപ്പോൾ 8 മാസം വരെ കുടിശികയുണ്ട്. പമ്പുകളുടെ പ്രവർത്തനം താളംതെറ്റുന്നതിന് ഇതു കാരണമാകുന്നതായി കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

കുടിശിക അടിയന്തരമായി നൽകിയില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തിവയ്ക്കുമെന്നു രക്ഷാധികാരി എസ്.മുരളീധരൻ, പ്രസിഡന്റ് മൈതാനം വിജയൻ, സെക്രട്ടറി സഫാ അഷറഫ് എന്നിവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button