തൃശൂര്‍: ഐപിഎസ് ഉദ്യോഗസ്ഥന് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ 21കാരന് അറസ്റ്റില്‍. ചേര്‍പ്പ് ഇഞ്ചമുടിയില്‍ കുന്നത്തുള്ളി ഹൗസില്‍ സന്തോഷിന്റെ മകന് മിഥുന് ആണ് അറസ്റ്റിലായത്. തൃശൂര്‍ ഐജിക്കു പകരം വന്നതാണെന്നും ആര്. ബാനു കൃഷ്ണ എന്നാണ് പേരെന്നുമാണ് ഇയാള്‍ മറ്റുള്ളവരെ തെറ്റുധരിപ്പിച്ചിരുന്നത്. പോലീസില്‍ സിപിഒയായി ജോലി വാഗ്ദാനം നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്.
തളിക്കുണ്ട് സ്വദേശി ഡീന അന്തോനിയില്‍ നിന്ന് മിഥുന് അഞ്ചു ലക്ഷം രൂപ വാങ്ങിയിരുന്നു. ഡീനയുടെ സഹോദരന് ജോലി വാഗ്ദാനം നല്‍കിയായിരുന്നു ഇത്. പോലീസ് വാഹനത്തിനോട് സാമ്യമുള്ള KL 08 AT 5993 എന്ന നമ്പറിലുള്ള ബൊലേറയാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.
ഈ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടാതെ വാഹനത്തില്‍ നിന്ന് എയര്‍ പിസ്റ്റള്‍ , ബീക്കണ്‍ ലൈറ്റ് , പോലിസ് സ്റ്റിക്കര്‍ തുടങ്ങിയവയും കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അറിയിച്ചു.
Post Your Comments