അഗര്‍ത്തല : ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനും ഇനിമുതല്‍ ത്രിപുരയിലെ സര്‍ക്കാര്‍ ആഫീസുകള്‍ തുറന്ന് സേവന സന്നദ്ധമാകും. പൊതു അവധിയായിരുന്ന മെയ് ദിനത്തെ നിയന്ത്രിത അവധിയാക്കി മാറ്റിക്കൊണ്ടുളള പുതിയ ഉത്തരവ് ത്രിപുര സര്‍ക്കാര്‍ ഇറക്കി. അണ്ടര്‍ സെക്രട്ടറി എസ്.കെ.ദേബര്‍മ്മയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. നീണ്ട നാളത്തെ ഇടത് പക്ഷത്തിന്‍റെ ഭരണം മാറി ബിജെപി അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പുതിയ ഭരണ പരിക്ഷ്കാരങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മേയ് ദിനത്തെ വെട്ടിമാറ്റിയത്. ത്രിപുര സര്‍ക്കാരിന്‍റെ ഈ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തൊഴിലാളി ദിനമായ മെയ് 1 പൊതു അവധി ദിനത്തില്‍ നിന്ന് മാറ്റിയ നടപടി തികച്ചും തൊഴിലാളി വിരുദ്ധമാണെന്ന് ത്രിപുര സി.പി.എം. സം സ്ഥാന സെക്രട്ടറി അപലപിച്ചു.
Post Your Comments