KeralaLatest NewsIndia

ശബരിമല: ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാൻ അധികാരമില്ല : ഹൈക്കോടതി

ദേവസ്വം ഗസ്റ്റ് ഹൌസ് പൂട്ടി താക്കോൽ ഏൽപ്പിക്കണമെന്നും മറ്റും സർക്കാർ ഉത്തരവ് നൽകിയത് വാർത്തയായിരുന്നു.

കൊച്ചി : ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. സർക്കാർ പ്രാധാന്യം നൽകേണ്ടത് ക്രമസമാധാന പ്രശ്നങ്ങൾക്കാണ്. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡിനോട് ഓരോ കാര്യങ്ങളും ആജ്ഞാപിക്കരുതെന്നും കോടതി നിർദേശിച്ചു. ദേവസ്വം ഗസ്റ്റ് ഹൌസ് പൂട്ടി താക്കോൽ ഏൽപ്പിക്കണമെന്നും മറ്റും സർക്കാർ ഉത്തരവ് നൽകിയത് വാർത്തയായിരുന്നു.

വിശ്വാസികളുടെ സമയക്രമവും മറ്റും തീരുമാനിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര നടത്തിപ്പിന്റെ വിഷയങ്ങൾ ദേവസ്വം ബോർഡ് നടത്താൻ പൂർണ്ണമായ സ്വാതന്ത്ര്യം നൽകണമെന്നും കോടതി നിരീക്ഷിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

ദേവസ്വത്തിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഹര്‍ജി കോടതി ഒക്ടോബർ 30 ന് പരിഗണിച്ചിരുന്നു.ഇതിൽ ശബരിമലയില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button