ശബരിമല: ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഭക്തരോട് പ്രതികാര നടപടികളാണ് സർക്കാർ ചെയ്യുന്നത്. മൂത്രപ്പുരകള്‍ പോലും അടച്ചിട്ടിരിക്കയാണ്. ഭക്തര്‍ക്ക് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ല. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെങ്കില്‍ അക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. കരാറുകാരും പോലീസും ഇക്കാര്യത്തില്‍ ഉരുണ്ടുകളിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ഭക്തരോടും ഇരുമുടിക്കെട്ടുമായി വരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പതിനെട്ടാം പടി കയറേണ്ടാത്തവർ ഇരുമുടിക്കെട്ട് കൊണ്ടുവരാറില്ല. നെയ്യഭിഷേകം ഇല്ലെന്ന് ഇപ്പോഴാണ് അറിയിച്ചത്. നാളെ വരെ ഭക്തര്‍ നെയ്യഭിഷേകത്തിനായി നില്‍ക്കണം. എന്നാല്‍ നടപ്പന്തലില്‍ കിടക്കരുതെന്നാണ് പോലീസ് പറയുന്നത്. ഇതെല്ലാം നീതി നിഷേധമാണെന്നും കെ സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments