Latest NewsHealth & Fitness

പുരുഷന്മാർക്ക് 45 വയസിനു ശേഷമാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതെങ്കിൽ ആ കുട്ടിയിൽ ഇതാണ് സംഭവിക്കുക

സ്ത്രീകളെ ഭൂരിപക്ഷത്തിൽ അധികം പേരും നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചയാക്കാനായി ശ്രമിക്കുന്നത് അവരുടെ നല്ല ഭാവിയെ കരുതി മാത്രമല്ല. സ്ത്രീകൾക്ക് പൊതുവെ 30 വയസിനു ശേഷമുണ്ടാകുന്ന കുട്ടികൾക്ക് ആരോഗ്യവും ബുദ്ധിവികാസവുംമ മറ്റു കുട്ടികളെ അപേക്ഷിച്ച കുറവായിരിക്കും എന്ന വിശ്വാസത്തിന്റെ പുറത്ത് കൂടിയാണ് . ഇത് ഒരു പരിധിവരെ ശരിയാണ് എന്നത് തന്നെയാണ് സത്യം.

എന്നാൽ പുരുഷമർക്ക് യവ്വനം കഴിഞ്ഞുണ്ടാകുന്ന കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച ആരും അധികം ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സ്ത്രീകളുടെ പ്രായം പോലെ തന്നെ പുരുഷന്‍മാരുടെ പ്രായവും പ്രധാനമാണെന്നാണ് യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രായക്കൂടുതലുള്ള പുരുഷന്മാരില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ കൂടാതെ വളര്‍ച്ച കുറവും ഒപ്പം തൂക്ക കുറവും ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ വളര്‍ച്ച കുറവിനുളള സാധ്യത 14 ശതമാനം ആണെന്ന് നാല് കോടിയിലധികം കുഞ്ഞുങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. മാത്രമല്ല ഈ പ്രായം പുരുഷന്മാരിൽ 55 വയസ്സിന് മുകളില്‍ ആകുമ്പോൾ അവരുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ പ്രമേഹസാധ്യത വർദ്ധിക്കുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button