തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ എന്തിനിത്ര വേവലാതി ? ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി കളം വിടേണ്ടി വരും..മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ അയ്യപ്പവിശ്വാസിയായ ഒരു സഖാവിന്റെ ഓര്‍മ്മപ്പെടുത്തല്‍. പാര്‍ട്ടി അനുഭാവിയായ വിനോദ് പണിക്കര്‍ എന്ന യുവാവിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിയോജിപ്പുണ്ടെന്ന് ഇതോടെ വ്യക്തമാകുകയാണ് .
വിനോദ് പണിക്കര്‍ എന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ ചെയ്തികളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. പ്രളയത്തിന് ശേഷം കേരള പുനര്‍നിര്‍മ്മാണത്തിന് ചിലവഴിക്കേണ്ട ലക്ഷങ്ങള്‍ അല്ലേ ശബരിമലയില്‍ നിങ്ങള്‍ ഒറ്റ ആളുടെ വാശിക്ക് വേണ്ടി പൊടിച്ച് തീര്‍ക്കുന്നതെന്ന് ഇദ്ദേഹം ചോദിക്കുന്നു. ഈ പണം കൊണ്ട് പത്ത് പേര്‍ക്ക് വീട് വച്ച് കൊടുക്കാമായിരുന്നു. എങ്കില്‍ നിങ്ങളിലെ കമ്മ്യൂണിസ്റ്റ് മരിച്ചിട്ടില്ലെന്ന് പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിശ്വസിച്ചേനെയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments