വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് വലിയ തുകയൊന്നും നല്കിയില്ലെങ്കിലും അന്നന്ന് കഴിഞ്ഞ് പോകുന്നതിനുളള ശമ്പള ബത്ത അനുവദിക്കണമെന്ന ആവശ്യവുമായി ഒാസ്ട്രേലിയന്‍ ഫുട്ബോള്‍ വനിതാ താരം സാം കെര്‍ ആണ്. ഓസ്ട്രേലിയന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വനിതാ താരമാണ് സാം കെര്‍. എന്നാല്‍ തന്റെ അവസ്ഥയല്ല മറ്റുളള വനിതാ താരങ്ങളുടേതെന്നും വലിയ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.
പലര്‍ക്കും ഏറ്റവും കുറവ് ലഭിക്കേണ്ട വേതനം പോലും ലഭ്യമാകുന്നില്ലായെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേവലം 2 മണിക്കൂര്‍ മാത്രം ടിവിയില്‍ കാണുന്നത് മാത്രമല്ല ഒരു ഫുട്ബോളറിന്റെ പ്രയത്നമെന്നും ദീര്‍ഘനാളത്തെ കഠിന പരിശ്രമത്തിലൂടെ നേടിയെടുക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ആയതിനാല്‍ തന്നെ പുരുഷന്മാര്ക്ക് ലഭിക്കുന്ന അത്രയും ശമ്പളം ലഭിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അതിജീവിക്കുന്നതിനുളള പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി .
Post Your Comments