Latest NewsKerala

റഫറി ഉത്തരം പറയണം; കൊച്ചിയില്‍ ഇന്ന് മഞ്ഞപ്പടയുടെ പ്രതിഷേധം

കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ മത്സരത്തിൽ മോശം റഫറീയിംഗ് നടത്തിയ റഫറിക്കെതിരെ കൊച്ചിയില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം. ഇന്ന് നടക്കുന്ന മത്സരത്തിനിടയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. പൂണെ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എല്‍ സംഘാടകര്‍ക്ക് കത്ത് അയച്ചു. പൂണെ സിറ്റിക്കെതിരായ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കേണ്ട പെനല്‍റ്റി നിഷേധിച്ചതും പൂണെയ്ക്ക് പെനല്‍റ്റി അനുവദിച്ചതുമാണ് മഞ്ഞപ്പടയുടെ പ്രതിഷേധത്തിന് കാരണം. മത്സരം നിയന്ത്രിച്ച റഫറി ഓം പ്രകാശ് ഠാക്കൂറെനെതിരെയാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button