Latest NewsKeralaIndia

ലീഗൽ വിഷയത്തിൽ ആര് അഭിപ്രായം ചോദിച്ചാലും മറുപടി പറയും, സിപിഎം ടിപി കേസിനായി സമീപിച്ചിരുന്നു ;മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് -ശ്രീധരൻ പിള്ള

, ഇന്ന് അതൊരു ബ്രേക്കിംഗ് ന്യൂസ് ആയി രഹസ്യം പുറത്തു വിടുന്നു എന്ന മട്ടിൽ പ്രചരിപ്പിച്ചത് ഇത്തരം ആളുകൾ ആണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് എന്നും ഇത് അപകടകരമായ രീതിയിലേക്കാണ് പോകുന്നതെന്നും ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ . താൻ 19 നു ഒരു യോഗത്തിൽ പ്രസംഗിച്ച കാര്യം ബിജെപി കേരളം പേജിലും യു ട്യൂബിലും ലഭ്യമാണെന്നിരിക്കെ, ഇന്ന് അതൊരു ബ്രേക്കിംഗ് ന്യൂസ് ആയി രഹസ്യം പുറത്തു വിടുന്നു എന്ന മട്ടിൽ പ്രചരിപ്പിച്ചത് ഇത്തരം ആളുകൾ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു അഭിഭാഷകൻ കൂടിയായ തനിക്ക് നിരവധി ക്ലയന്റ്സ് ഉണ്ട്. സിപിഎം ഉൾപ്പെടെ പല ക്ലയന്റ്സും തനിക്കുണ്ട്. ടി പി കേസിൽ വാദിക്കാൻ വരെ തന്നെ സിപിഎം നേതാക്കൾ സമീപിച്ചിരുന്നതായും തൻ അതിൽ നിന്ന് സ്വയം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ കുടുംബം തന്നെ ഇതിന്റെ നിയമ വശം അറിയുന്നതിനായി ബന്ധപ്പെട്ടപ്പോൾ അതിന്റെ നിയമ വശം താൻ പർണജൂ കൊടുക്കുകയും ചെയ്തു.

പ്രസംഗത്തില്‍ അപാകതയില്ലെന്നു പറഞ്ഞ ശ്രീധരന്‍പിള്ള ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്നാണ് ഇതെന്നാണ് താന്‍ പറഞ്ഞതെന്നും വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ശ്രീധരന്‍പിള്ള നടത്തിയത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡ‌ല്‍ഹി എ.കെ.ജി സെന്ററില്‍ വച്ച്‌ ആക്രമിച്ചതിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് വരുത്തി തീര്‍ത്തത് സി.പി.എമ്മുകാരായ 12 മാദ്ധ്യമ പ്രവര്‍ത്തകരാണ്.

ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഘടകം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. തന്‍റെ പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ചിലർ ശ്രമിക്കുന്നത്- ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button