ന്യൂയോര്‍ക്ക്: ഇറാനെതിരെ യു.എസ്. കൊണ്ടുവരുന്ന ഉപരോധം നാളെ പ്രാബല്യത്തില്‍ വരും. ഇറാന്‍ ആണവപദ്ധതികളുമായി മുന്നോട്ടുപോകുന്നതായി ആരോപിച്ച് ഈ വര്‍ഷം മേയില്‍ യു.എസ്. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ശനമായ വ്യവസ്ഥകളോടെ ഉപരോധം പുനഃസ്ഥാപിക്കാന്‍ യു.എസ് തീരുമാനമെടുത്തത്.
ഇറാന്‍ ആണവക്കരാര്‍ നിലവില്‍വന്ന 2015-ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് ഉപരോധവ്യവസ്ഥകള്‍ മയപ്പെടുത്തിയത്. ഉപരോധ വ്യവസ്ഥകളില്‍ ഇളവുവരുത്തുന്നതിനുപകരമായി ഇറാന്‍ ആണവസമ്ബുഷ്ടീകരണപദ്ധതികള്‍ നിര്‍ത്തിവെക്കുമെന്നായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ. ഇറാനുമേല്‍ ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments