തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലേയ്ക്ക് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ 400 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞമാസം 300 കോടി രൂപയാണ് ഒറ്റ തവണയായി സാലറി നല്‍കിയതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയത്. കൂടാതെ ഈ മാസം ഇതുവരെ ലഭിച്ചത് 100 കോടി രൂപയാണ്. അതേസമയം 75 കോടിയില്‍പ്പരം രൂപ ഇനിയും ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
അറുപതു ശതമാനം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തെങ്കിലും ഇതില്‍ നിന്നും പത്ത് ശതമാനം പിന്‍വാങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം സമ്മതപത്രം നല്‍കിയവരില്‍നിന്നുമാത്രമേ ശമ്പളം ഈടാക്കാവൂ എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചതിനാല്‍ ഒരു വിഭാഗം പിന്‍വാങ്ങുന്നതും സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നു.
ഒക്ടോബറിലാണ് സാലറി ചലഞ്ച് തുടങ്ങിയത്. മാസം ഏറ്റവും കുറഞ്ഞത് 150 കോടി രൂപ എന്നതോതില്‍ 1500 കോടി കിട്ടുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. അതേസമയം ഇനിയും തുക നല്‍കാത്തവരില്‍ നിന്ന് സമ്മതപത്രം വാങ്ങാന്‍ ഭരണാനുകൂല യൂണിയനുകള്‍ തീവ്രശ്രമം നടത്തുമ്പോള്‍ ചലഞ്ചില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കാനാണ് പ്രതിപക്ഷസംഘടനകളുടെ ശ്രമം.
Post Your Comments