ന്യൂഡൽഹി : ആദായനികുതി വകുപ്പിൽ കൂടുതൽ പിഴ ഈടാക്കാൻ കേന്ദ്ര നിർദ്ദേശം. പിഴത്തുകയിലും കേസുകളുടെ എണ്ണത്തിലും കമ്മിഷണർമാർക്കു ‘വാർഷിക ലക്ഷ്യം’ ഉൾപ്പെടെ നിശ്ചയിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി.
സ്വതന്ത്രമായി വിധി പറയേണ്ട കമ്മിഷണർമാർക്ക് ഇതു തടസ്സമാകുമെന്ന ആശങ്ക വിദഗ്ധർ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ പിന്നോട്ടില്ലെന്നാണു സൂചന. സർക്കാരിനു അനുകൂലമായ രീതിയിൽ വിധിപറഞ്ഞ് സൽപേരു നേടിയെടുക്കാൻ കമ്മിഷണർമാർ ശ്രമിക്കുമെന്നും ആരോപണമുണ്ട്. സെൻട്രൽ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സ് തയാറാക്കിയ കേന്ദ്ര കർമ പദ്ധതിയിലാണ് കമ്മിഷണർമാരുടെ ‘വിധി’ അട്ടിമറിക്കുന്ന നിർദ്ദേശങ്ങൾ ഉള്ളത്.
കൂടുതൽ പിഴ ഇടാക്കുന്നതോടെ അധികപണം സാരിക്കാരിന് നൽകുകയും അധികസമയം കണ്ടെത്തി അപ്പീലുകൾ പരിഗണിക്കുകയും ചെയ്യുന്ന കമ്മിഷണർമാർക്ക് ആനുകൂല്യമുണ്ടാവും. ഓരോ സാമ്പത്തിക വർഷവും 550 അപ്പീലുകളെങ്കിലും തീർപ്പാക്കണം. നികുതിക്കേസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന സർക്കാരിന്റെ തന്നെ പൊതുനിലപാടിന് വിരുദ്ധമാണ് പുതിയ നീക്കമാണ്.
Post Your Comments