Latest NewsKerala

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശബരിനാഥനും ഷാഫിയും

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായി എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്.ശബരിനാഥനും. എ ഗ്രൂപ്പിനു വേണ്ടി ഷാഫിയും ഐ ഗ്രൂപ്പിനു വേണ്ടി ശബരിനാഥനും മത്സരിക്കും.

അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ഇരുവിഭാഗങ്ങളും സംസ്ഥാനതലം മുതൽ മണ്ഡലം തലം വരെ ഗ്രൂപ്പ് യോഗങ്ങൾ ചേർന്നു പ്രവർത്തനങ്ങൾ സജീവമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ഇതുവരെ ധാരണയൊന്നും ഉണ്ടായിട്ടില്ല. ഒക്ടോബർ 20ന് ആരംഭിച്ച അംഗത്വവിതരണം ഈ മാസം 19നു പൂർത്തിയാകും.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം ആരംഭിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കുമെന്ന രീതിയിൽ പ്രവർത്തനം മുൻപോട്ട് കൊണ്ടുപോകാനാണ് നേതാക്കളുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button