ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. ”പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി” എന്നായിരുന്നു തരൂരിന്റെ പരാമർശം. ഒറ്റയാള്‍ സര്‍ക്കാരാണ് മോദി നയിക്കുന്നത്. എല്ലാവരും അദ്ദേഹത്തിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും തരൂർ ആരോപിക്കുകയുണ്ടായി.
നമുക്കുള്ളത് കീഴ്മേല്‍ മറിഞ്ഞ ഒരു ഭരണ സംവിധാനമാണ്. ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ന്നിരിക്കുകയാണ്. അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണവും, പട്ടേല്‍ പ്രതിമയുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണെന്നും തരൂർ പറയുകയുണ്ടായി. അതേസമയം അടുത്ത പാര്‍ലമെന്ററി തിരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി ആയിരിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments