Latest NewsKerala

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യ പ്രതിജ്ഞാലംഘനവുമാണ് ജലീല്‍ നടത്തിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെയാണ് ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. തന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തിലാണ് മന്ത്രി ഇത് ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതുചെയ്തതെന്ന് വ്യകത്മാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം അനധികൃത നിയമനം നടത്തിയിട്ടില്ലെന്നും, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും മന്ത്രി കെ.ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button