KeralaLatest News

ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം; ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളെ ട്രോളി കേരള പൊലീസ്

ഈ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളെ ട്രോളി കേരള പൊലീസ് രംഗത്ത്. കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം’ എന്ന അടിക്കുറിപ്പോടെയാണ്‌ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. അയ്യപ്പവിഗ്രഹവും ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടുന്നതും അരിവാൾ കൊണ്ട് കഴുത്തിൽ വെട്ടുന്ന രീതിയിലുമുള്ള രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഈ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

എന്നാൽ ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ല. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പ് എന്ന വ്യക്തിയാണ് ചിത്രങ്ങളിലുള്ളത്. മിഥുൻ കൃഷ്ണനാണ് ഫോട്ടോഗ്രാഫർ. സുപ്രീംകോടതി വിധിയുടെയും നിലയ്ക്കലിലെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ചിത്രങ്ങൾ എടുത്തതെന്ന് മിഥുൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button