മുംബൈ : ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തില്‍ വൻ കുതിപ്പ്. സെപ്റ്റംബര്‍ 30ന് മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 101.771 കോടിയിലെത്തിയതായി ടെലികോം കമ്ബനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കോയ്) റിപ്പോർട്ടിൽ പറയുന്നു. 34.352 കോടി വരിക്കാരുമായി ഭാര്‍തി എയര്‍ടെല്ലാണ് ഒന്നാമൻ. ആഗസ്റ്റ് വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ 23.923 കോടി വരിക്കാരുമായി റിലയന്‍സ് ജിയോ ഇന്റഫോകോം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ 87.53 ദശലക്ഷം വരിക്കാരുള്ള യുപി ഈസ്റ്റ് സര്‍ക്കിളിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം മഹാരാഷ്ട്ര സര്‍ക്കിളില്‍. ഇവിടെ 84.7 ദശലക്ഷം വരിക്കാരുണ്ട്. ബിഎസ്‌എന്‍എല്‍, എംടിഎന്‍ എല്‍, ടാറ്റ, ആര്‍കോം എന്നീ വരിക്കാരുടെ എണ്ണം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കേരളത്തിൽ ഐഡിയക്ക് 1,27,57,000ഉം, വോഡഫോണിന് 77,45,232ഉം, ഭാര്‍തി എയര്‍ടെല്ലിന് 50,97,537ഉം റിലയന്‍സ് ജിയോയ്ക്ക് 63,22,954ഉം വരിക്കാര്‍ വീതമാണുള്ളത്.
രാജ്യത്തിന്റെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ടെലികോം വ്യവസായം വലിയ പങ്കാണ് വഹിക്കുന്നതെന്നു കോയ് ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ്. കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നുവെന്ന് ടെലികോം വ്യവസായം ഉറപ്പു വരുത്തുന്നു എന്നും പുതിയ കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments