തിരുവനന്തപുരം : സംസ്ഥാനത്ത് തുലാമഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മുന്നറിയിപ്പ് നൽകി. എന്നാൽ മറ്റു ജില്ലകളില്‍ നേരിയ തോതില്‍ മാത്രമേ മഴയുണ്ടാകൂ.
അടുത്ത രണ്ടുദിവസങ്ങളിൽ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂയെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Post Your Comments