ന്യൂഡല്‍ഹി: ഓഡിനന്‍സ് ഇല്ലാതെ തന്നെ അടുത്തമാസം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് റാംജന്മഭൂമി ന്യാസ്. ക്ഷേത്രം പണിയുന്നതിനോടൊപ്പം തന്നെ ലക്നൗവില്‍ മുസ്ലീം പള്ളിയും നിര്‍മ്മിക്കുമെന്നും ന്യാസ് പ്രസിഡന്റ് റാംവിലാസ് പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ആവശ്യമില്ലെന്നും, ലക്നൗവില്‍ പള്ളി നിര്‍മിക്കുന്നതു മുസ്ലിം വിഭാഗങ്ങളുമായുണ്ടാക്കിയ ധാരണയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പള്ളിയുടെ നിര്‍മ്മാണം എല്ലാവര്ക്കും സ്വീകാര്യമായ പരിഹാരമാണോയെന്നു വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഖിലഭാരതീയ സന്ത് സമിതിയുടെ ദ്വിദിന സമ്മേളനം രാജ്യ തലസ്ഥാനത്തു തുടങ്ങി. 127 ഹൈന്ദവ സംഘടനകളില്‍ നിന്നുള്ള മൂവായിരത്തോളം സന്യാസിമാരാണു ഇതില്‍ പങ്കെടുക്കുന്നത്. അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേയ്ക്ക് നീട്ടിയതോടെയാണ് ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സജീവമായത്.
അതേസമയം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനു സുപ്രീം കോടതിയിലെ കേസ് തടസ്സല്ലെന്നും, മുമ്പ് കോടതിയുടെ പരിഗണനയിലുള്ള പല വിഷയങ്ങളിലും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിട്ടുണ്ടെന്ന ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.
Post Your Comments