ദുബായ്: ലഹരിവസ്തുക്കൾ അടങ്ങിയ മരുന്നുകൾ, മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരുന്നതിന് ഓൺലൈൻ അനുവാദം വാങ്ങണം. ഓൺലൈനിലൂടെ അനുവാദം തേടിയാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കുള്ള സമയം ലാഭിക്കാം. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിച്ചാൽ ഒരുദിവസത്തിനുള്ളിൽ അനുമതിയും ലഭിക്കും. ഈ സേവനം സൗജന്യമാണ്. സാധാരണ മരുന്നുകൾക്ക് അനുമതി ആവശ്യമില്ല. എന്നാൽ, കയ്യിൽ കരുതുന്ന മരുന്നിന്റെ അളവുമായി ബന്ധപ്പെട്ട് നിബന്ധന പാലിക്കണം.
യുഎഇയിൽ നിയന്ത്രണമില്ലാത്തവയാണെങ്കിൽ സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകൾ മൂന്നു മാസത്തേക്കുള്ളതു കൊണ്ടുവരാവുന്നതാണ്. നിയന്ത്രണമുള്ളവയാണെങ്കിൽ ഒരു മാസത്തേക്കുള്ളതും കരുതാവുന്നതാണ്.
Post Your Comments