കോതമംഗലം: ഓട്ടോ ഡ്രൈവര്‍ നാലാംക്ലാസുകാരനെ മഴയത്ത് ഇറക്കിവിട്ടു. കൊടുക്കാനുള്ള ഫീസില്‍ നിന്നും 200 രൂപ കുറഞ്ഞതിനാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയോട് പ്രതികാരനടപടിയ്ക്ക് മുതിര്‍ന്നത്. ഇക്കാര്യ ചോദ്യം ചെയ്ത പിതാവിനെ ഓട്ടോ ഡ്രൈവര്‍ കൈ തല്ലിയൊടിച്ചു. കോതമംഗലത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
നെല്ലിമറ്റം കോട്ടപ്പാടം കണ്ണാടിക്കോട് ഭാഗത്ത് തമസിക്കുന്ന ആഞ്ഞാറ്റുപറമ്പ് സിജോ ഫിലിപ്പ്,സഹോദരന്‍ സെഫിന്‍ ഫിലിപ്പ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.സിജോയുടെ കൈ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തി, സ്റ്റീല്‍റാഡ് ഇട്ടിട്ടിരിക്കുകയാണ്. ഒരു കണ്ണിന് കാഴ്ചയില്ലാത്തതും കാലിന് സ്വാധീന ശേഷി കുറവുള്ളയാളുമായി സെഫിനെ ഓട്ടോക്കാരന്‍ ചവിട്ടി വീഴ്തിയെന്നും ഒരുവിധത്തില്‍ ഇവിടെ നിന്നും ഓടി രക്ഷപെട്ടതിനാലാണ് തങ്ങളുടെ ജീവന്‍ തിരിച്ചുകിട്ടിയതെന്നും സിജോ വ്യക്തമാക്കി.
പ്രദേശവാസിയായ ജിനുവിനെതിരെ ഇതുസംബന്ധിച്ച് ഊന്നുകല്‍ പൊലീസില്‍ സിജോ പരാതി നല്‍കിയിട്ടുണ്ട്.ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം.
സിജോയുടെ മുത്തമകന്‍ സാല്‍വിയോ നെല്ലിമറ്റം സെന്റ്‌ജോണ്‍സ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.ഓട്ടക്കൂലിയില്‍ അവശേഷിച്ച തുക നല്‍കാത്തതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും ആദ്യ ട്രിപ്പില്‍ ഓട്ടോയില്‍ കയറിയപ്പോള്‍ സാല്‍വിയെ ജിനു ഇറക്കി വിട്ടെന്നും തുടര്‍ന്ന് രണ്ടാം ട്രിപ്പില്‍ കയറ്റിക്കൊണ്ടുവന്നെങ്കിലും വീട്ടിലെത്തിക്കാതെ കനത്ത മഴയുള്ള അവസരത്തില്‍ റോഡില്‍ ഇറക്കി വിടുകയായിരുന്നെന്നും സിജോ പറഞ്ഞു.
Post Your Comments