Latest NewsIndia

നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി

ബെംഗളൂരു: നടി വസുന്ധരാ ദാസിനെ നടുറോഡില്‍വച്ച് ടാക്സി ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ബംഗളൂരുവിലെ മല്ലേശ്വരത്ത് കഴിഞ്ഞ തിങ്കളാഴച്ച് വൈകിട്ട് 4.30നാണ് സംഭവം. ഇതുസംബന്ധിച്ച് താരം പൊലീസിൽ പരാതി നല്‍കി. ഭാഷ്യം സര്‍ക്കിളിലെ ട്രാഫിക് സിഗ്നലില്‍ വച്ച് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചെന്ന് ആരോപിച്ചാണ് നടിയെ ടാക്സി ഡ്രൈവന്‍ പിന്തുടര്‍ന്ന് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

സിഗ്നലില്‍ വച്ച് ടാക്സിക്കാറിന് കുറുകെ നടിയുടെ കാര്‍ പോയെന്നാരോപിച്ചായിരുന്നു അധിഷേപം. കാര്‍ തടഞ്ഞിട്ട് കയ്യേറ്റത്തിന് ശ്രമിക്കുകയും ലൈംഗികച്ചുവയുടെ പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് നടിയുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവർ ഒളിവിലാണ്.

shortlink

Post Your Comments


Back to top button