
കയ്പമംഗലം: ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ പിടിയില്‍. സംഭവം വെളിച്ചത്തായപ്പോള്‍ ഇവര്‍ നല്‍കിയ മറുപടി അതിലും ഹൃദയഭേദകമായത്. ചോരക്കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞത് വല്ല കുറിക്കനോ പട്ടിയോ കടിച്ച് വലിച്ച് കൊണ്ട് പോകുമെന്ന് കരുതി. തൃശൂര്‍ കയ്പമംഗലത്താണ് സംഭവം. കുറ്റം തെളിഞ്ഞതോടെ പോലീസ് ഇവരെ 2 പേരെയും അറസ്റ്റ് ചെയ്തു. ഈസ്റ്റ് ചെന്ത്രാപ്പിന്നി സ്വദേശിനി എഴവത്തറ വീട്ടില്‍ സുമിതയേയും ഭര്‍ത്താവ് അനില്‍കുമാറിനേയുമാണ് പോലീസ് ഈ കൂരകൃത്യത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചെന്ത്രാപ്പിന്നി മീത്തിക്കുളത്ത് കുറ്റിക്കാട്ടിന് അടുത്ത് തന്നെയാണ് ദമ്പതികള്‍ താമസിച്ച് വന്നിരുന്നത്. പ്രസവാനന്തരം ഇവര്‍ കുറ്റിക്കാട്ടിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ ഉച്ചത്തിലുളള നിലവിളി കേട്ട് സമീപ വാസികള്‍ ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് കുട്ടി ആരുടെയെന്ന് ദമ്പതികളുളോട് ചോദിച്ചപ്പോള്‍ മാതൃത്വം നിഷേധിച്ചു. പിന്നീട് കുട്ടിയെ തൊട്ടടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി, കുഞ്ഞ് ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ തണല്‍ ശിശുഭവനത്തില്‍ സംരക്ഷണയിലാണ്.
ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയതുതൊട്ട് പോലീസ് ദമ്പതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ കുളിമുറിയിലും പരിസരത്ത് നിന്നും പ്രസവ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇവരെ പിന്നീട് വിശദമായ ചോദ്യം ചെയ്യലിന് പാത്രമാക്കിയതോടെ കുറ്റം സമ്മതിച്ചു.
ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യുന്നതിന് ഇവരെ പ്രേരിപ്പിച്ച ഘടകം ഭര്‍ത്താവ് നാളുകള്‍ക്ക് മുന്‍പേ ഗര്‍ഭനിരോധനത്തിനായുളള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനുശേഷവും കുട്ടിയുണ്ടായി എന്ന് നാട്ടുകാര്‍ അറിഞ്ഞാല്‍ മാനക്കേട് ആകുമെന്നും അതിനാലാണ് പിഞ്ച് കുഞ്ഞിനെ പ്രസവിച്ചയുടനെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിയാന്‍ ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉളളത്. ഇവര്‍ക്ക് 12 വയസും രണ്ടര വയസുമുളള മറ്റ് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. രണ്ട് കുട്ടികളും മാതാപിതാക്കളുടെ അടുക്കല്‍ സുരക്ഷിതരല്ല എന്ന് ചെെല്‍ഡ് ലെെന്‍ പ്രവര്‍ത്തകര്‍ മനസിലാക്കിയതിനാല്‍ മായന്നൂരിലെ ബാലികാസദനത്തിലേക്ക് മാറ്റി.
Post Your Comments