
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി. കമ്മീഷന് ബിജെപിയുടെ “ബി’ ടീമിനെപ്പോലയാണിപ്പോള് പ്രവര്‍ത്തിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വോട്ട് രേഖപ്പെടുത്താനുള്ള മൗലിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്നത് പോലെയാണ് കമ്മീഷന്റെ മുന്നോട്ട് പോക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇലക്ഷന് കമ്മീഷന്റെ ഗൂഢാലോചനയെത്തുടര്‍ന്ന് ആയിരങ്ങള്‍ക്കാണ് വോട്ടവകാശം പോലും നഷ്ടപ്പെട്ടത്. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് അനേകം പേര് അകാരണമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചിരുന്നു.
Post Your Comments