കാസര്‍ഗോഡ്: കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പിരിച്ചു വിട്ട ദളിത് വിദ്യാര്‍ത്ഥിയെ തിരിച്ചെടുത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സര്‍വകലാശാല പുറത്താക്കിയ അഖില്‍ താഴത്തിനെയാണ് തിരിച്ചെടുത്തത്. സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഖിലിനെ പുറത്താക്കിയ നടപടി മരവിപ്പിക്കുകയാണെന്നും തുടര്‍ പഠനത്തിന് വിദ്യാര്‍ത്ഥിക്ക് അവസരം നല്‍കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
കോളേജിലെ ഗ്ലാസ് പൊട്ടിച്ച പരാതിയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി നാഗരാജിനെ ജയിലിലടച്ചതിനെതിരെ അഖില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അഖിലിനെ അധികൃതര്‍ പുറത്താക്കിയത്. അതേസമയം നാഗരാജിനെ പിന്തുണച്ചെന്ന പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് വിഭാഗം മേധാവി ഡോ പ്രസാദ് പന്ന്യനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് അഖിലിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.
Post Your Comments