Latest NewsKeralaIndia

‘സന്ദീപാനന്ദഗിരിക്കൊപ്പം കൈലാസ യാത്രനടത്തിയ മകന്‍റെ മരണത്തിൽ ദുരൂഹത’ – കുടുംബം രംഗത്ത്

ഇയാൾ എപ്പോഴും സ്ത്രീകളോടൊപ്പം ചുറ്റിപ്പറ്റിയായിരുന്നു നിന്നിരുന്നത്. കൂടെ ഉള്ള മറ്റു തീർത്ഥാടകരെ ഇയാൾ ശ്രദ്ധിക്കുക പോലുമില്ല.

കോഴിക്കോട്: സന്ദീപാനന്ദഗിരിക്കൊപ്പം കൈലാസ യാത്രനടത്തിയ മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം രംഗത്ത്. ഹരിദ്വാറിൽ മുട്ടറ്റം വെള്ളത്തിൽ മകൻ മുങ്ങി മരിച്ചു എന്ന സന്ദീപാനന്ദഗിരിയുടെ വിശദീകരണം വിശ്വസിക്കാനാവുന്നില്ല.പുണ്യ സ്ഥലത്തു വെച്ച് മകൻ സമാധിയായി എന്ന് ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും സന്ദീപാനന്ദ ഗിരിയുടെ സ്വഭാവ ദൂഷ്യം സംഭവത്തെ പറ്റി കൂടുതൽ സംശയമുളവാക്കുന്നു. ഗീത പ്രഭാഷണത്തിൽ ആകൃഷ്ടനായാണ് മകനെ സന്ദീപാനന്ദ ഗിരിക്കൊപ്പം അയച്ചത് .

എന്നാൽ ഇയാളുമൊത്തുള്ള മറ്റൊരു കൈലാസ യാത്രയിൽ തനിക്ക് സന്ദീപാനന്ദ ഗിരിയെ പറ്റി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. ഇയാൾ എപ്പോഴും സ്ത്രീകളോടൊപ്പം ചുറ്റിപ്പറ്റിയായിരുന്നു നിന്നിരുന്നത്. കൂടെ ഉള്ള മറ്റു തീർത്ഥാടകരെ ഇയാൾ ശ്രദ്ധിക്കുക പോലുമില്ല. തന്റെ മകനെ ട്രെയിനിൽ ഉണ്ടായ വല്ല അനാശാസ്യവും മറച്ചു വെക്കാൻ ഇയാൾ എന്തെങ്കിലും ചെയ്തോ എന്നും അറിയില്ല എന്ന് ഇദ്ദേഹം പറയുന്നു. മുട്ടറ്റം വെള്ളത്തിൽ മുക്കിക്കൊന്നതാണോ എന്നും സംശയിക്കുന്നതായി ഇയാൾ പറയുന്നത്.

തന്നെക്കാൾ പൊക്കമുള്ള മകന് സംഭവിച്ച ആ അപകടത്തിൽ ഇപ്പോഴും സംശയമുണ്ട്. അന്ന് മകന്റെയൊപ്പം ഒരു ഇടതുപക്ഷ മാധ്യമ പ്രവർത്തകന്റെ മകനും ഉണ്ടായിരുന്നു. സംഭവം അറിഞ്ഞപ്പോൾ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അടിച്ചു തകർക്കാനായി സിപിഎം പ്രവർത്തകർ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീടാണ് സന്ദീപാനന്ദ ഗിരി സിപിഎം അനുഭാവിയായി മാറിയ വിവരം തൻ മനസ്സിലാക്കിയതെന്നും ഇയാൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button