മലയാളികള്‍ക്ക് പാവ് ബജ്ജി വളരെ പരിചിതമായ ഒരു ഫുഡ് ഐറ്റം ആയിരിക്കും. സ്ട്രീറ്റ് ഫൂഡ് ആണെങ്കിലും ഇപ്പൊ മിക്ക ഹോട്ടലുകളിലും പാവ് ബാജി മെനു ലിസ്റ്റില്‍ ഇടം നേടിയിട്ട് ഉണ്ട്. ധാരാളം പച്ചക്കറികളും, ബട്ടറും ഒക്കെ ചേരുന്ന കൊണ്ട് തന്നെ പാവ് ബജ്ജി ആരോഗ്യ പരമായും വളരെ നല്ല ഒരു വിഭവമാണ്. ഇന്ന് നോര്‍ത്തിന്ത്യകാരനായ പാവ് ബാജി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലൊ
ചേരുവകള്‍
ഉരുളകിഴങ്ങ് :-1-2
ക്യാരറ്റ് :-1 ചെറുത്
ഗ്രീന്‍ പീസ് :-1 പിടി
കോളീഫ്‌ലവര്‍ :- 1 പിടി
തക്കാളി :-1
സവാള :-1
ക്യാപ്‌സിക്കം :-1 ചെറുത്
ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് :-3/4 റ്റീസ്പൂണ്‍
മുളക്‌പൊടി :-1 റ്റീസ്പൂണ്‍
മഞള്‍ പൊടി :-1/4 റ്റീസ്പൂണ്‍
പാവ്ബജ്ജി മസാല :-1 റ്റീസ്പൂണ്‍
ബട്ടര്‍ :-3 റ്റീസ്പൂണ്‍
ഉപ്പ് :-പാകത്തിനു
മല്ലിയില :-2-3 റ്റീസ്പൂണ്‍
നാരങ്ങാ :- ഒരു ചെറിയ കഷണം
തയാറാക്കുന്ന വിധം
ഉരുളകിഴങ്ങ്, ഗ്രീന്‍പീസ്, ക്യാരറ്റ്, കോളീഫ്‌ലവര്‍ ഇവ കുക്കറില്‍ വേവിച്ച് എടുത് നന്നായി ഉടച്ച് വെയ്ക്കുക. സവാള ,ക്യാപ്‌സിക്കം, തക്കാളി ഇവ വളരെ ചെറുതായി അരിഞ്ഞ് വെയ്ക്കുക. പാന്‍ വച്ച് ചൂടാകുമ്പോള്‍ ബട്ടര്‍ ചൂടാക്കുക. ശേഷം സവാള, ചേര്‍ത്ത് വഴറ്റുക. ഇഞ്ചി- വെള്ളുതുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി, 2 മിനുറ്റ് ശേഷം, ക്യാപ്‌സിക്കം, തക്കാളി ഇവ ചേര്‍ത്ത് നന്നായി വഴറ്റുക.നന്നായി ഉടഞ്ഞു കഴിയുമ്പോള്‍ ,മഞള്‍ ,മുളക് ,പാവ് ബജ്ജി മസാല, ഉപ്പ് പാകത്തിനു ഇവ ചേര്‍ത്ത് ഇളക്കി വേവിച്ച് ഉടച്ച് പേസ്റ്റ് പൊലെ ആക്കി വച്ചിരിക്കുന്ന പച്ചകറികള്‍ കൂടെ ചേര്‍ത്ത് നന്നായി ഇളക്കി 2 മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.1 സ്പൂണ്‍ ബട്ടര്‍ , മല്ലിയില ഇവ
മെലെ തൂകാം.
ഇനി ഇതു സെര്‍വ് ചെയ്യേണ്ട രീതി എങ്ങനെ ആണെന്ന് നോക്കാം.
പാത്രത്തില്‍ കാണുന്ന പോലെ പാവ്, ബാജി, ലേശം മല്ലിയില മെലെ വിതറാം.പിന്നെ കുറച്ച് സവാള വളരെ ചെറുതായി അരിഞത്,1 ചെറിയ പീസ് ചെറുനാരങ്ങ എന്നിവ വച്ച് സെര്‍വ് ചെയ്യാം. കഴിക്കാന്‍ നേരം ഈ നാരങ്ങ പിഴിഞു ബജ്ജിയില്‍ ചെര്‍ത്ത് ഇളക്കി ഉപയൊഗിക്കാം.അപ്പൊ പുളിക്ക് പുളിയുമായി, ഇനി നാരങ്ങാനീരു ഇപ്പൊ ചേര്‍ക്കണ്ട എന്നാണെങ്കില്‍ ബാജി ഉണ്ടാക്കുമ്പോള്‍ ചേര്‍ത്താലും മതി.
Post Your Comments