ന്യൂഡല്‍ഹി: കേന്ദ്രവുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേരത്തെ സൊസെെറ്റിയുടെ ചുമതല വഹിച്ചിരുന്നവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കി കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ച് കൊണ്ട് കേന്ദ്ര സംസാകാരിക മന്ത്രാലയം നോട്ടീസ് ഇറക്കി. പകരം 2025 ഏപ്രില്‍ 25 വരെ പുതിയ നേതൃത്വത്തെ നിയമിച്ചതുമായി ബന്ധപ്പെട്ടുളള ഉത്തരവും മന്ത്രാലയം പുറപ്പെടുവിച്ചു.
റിപ്പബ്ലിക്ക് ടി.വി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി, മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍, ബി.ജെ.പി എം.പി വിനയ് സഹസ്രബ്ദെ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ചെയര്‍മാര്‍ റാം ബഹാദൂര്‍ എന്നിവരാണ് നെഹ്റു മ്യൂസിയം സൊസൈറ്റിയിലെ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി, പ്രൊഫ. ഉദയന്‍ മിശ്ര, ബി.പി. സിങ് എന്നിവരെയാണ് പുറത്താക്കിയത്. നെഹ്റു മ്യൂസിയം സൊസൈറ്റിയോട് കേന്ദ്രം സ്വീകരിച്ചിരുന്ന നിലപാടുകളോട് വിരുദ്ധമായ നിലപാടുകളായിരുന്നു ഇവര്‍ സ്വീകരിച്ച് വന്നിരുന്നത്.
Post Your Comments