റാഞ്ചി : മുപ്പത്തിനാലാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ ആദ്യ ദിനത്തിൽ(നവംബർ 2 ) കേരളം സ്വന്തമാക്കിയത് മൂന്നു സ്വർണ്ണം വെള്ളിയാഴ്ച രണ്ട് സ്വര്‍ണം ലോങ്ജമ്പിലും ഒന്ന് പോള്‍വാള്‍ട്ടിലുമാണ് കേരളം കരസ്ഥമാക്കിയത്, കൂടാതെ രണ്ടു വെള്ളിയും ഒരു വെങ്കലവും ഇതോടൊപ്പം സ്വന്തമാക്കി. ആദ്യദിനം രണ്ട് ദേശീയ റെക്കോഡും ഒരു മീറ്റ് റെക്കോഡും നേടി.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജ (5.97 മീറ്റര്‍)നിലൂടെയായിരുന്ന ആദ്യ സ്വർണ്ണം. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ നിര്‍മല്‍ സാബുവും (7.45 മീ.) അണ്ടര്‍ 20 വനിതകളുടെ പോള്‍വാള്‍ട്ടില്‍ ദിവ്യ മോഹനും (3.20 മീ.)പിന്നീട് സ്വർണ്ണം അണിഞ്ഞു. അണ്ടര്‍ 18 പോള്‍വാള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ (2.80 മീ.) വെള്ളിയും അണ്ടര്‍ 20 പോള്‍വാള്‍ട്ടില്‍ സൗമ്യ വി.എസും (2.90 മീ.) ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവും (13.35 മീ.) വെങ്കലവും സ്വന്തമാക്കി. കൂടാതെ ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതിയും പോള്‍വാള്‍ട്ടില്‍ കെ.എ. അനുജയും നാലാം സ്ഥാനം സ്വന്തമാക്കി.
Post Your Comments