ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപികയെ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപികയായ സുനിതയ കൊലപ്പെടുത്തിയതിന് പോലീസ് നേരത്തേ ഭര്‍ത്താവിനേയും അയാളുടെ കാമുകിയേയും കസ്‌ററഡിയില്‍ എടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), സുഹൃത്തുക്കളായ ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏഞ്ചല്‍ നല്‍കിയ പത്ത് ലക്ഷം രൂപയുടെ കൊട്ടേഷനെ തുടര്‍ന്നാണെന്ന് സുനതയെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
മന്‍ജിത്തും ഏജലും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം സുനിതയെ വല്ലാതെ തളര്‍ത്തിയിരുന്നു. കൂടാതെ ഇവരുടെ വിവാഹത്തിന് തടസ്സം നില്‍ക്കുകയും ചെയ്തു. സുനിതയുടെ എതിര്‍പ്പ് ശക്തമായതോടെ മന്‍ജീത്തും ഏഞ്ചലും ഏതു വിധേനയും ഇവരെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍ ആറുമാസം മുമ്പു തന്നെ സുനിതയെ കൊല്ലാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനായി ഏഞ്ചല്‍ നിരവധി കൊട്ടേഷന്‍ സംഘങ്ങളെ സമീപിച്ചിരുന്നു. 18 ലക്ഷം രൂപയാണ് കൊട്ടേഷന്‍ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ 10 ലക്ഷത്തിന് കൊട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. ക്വട്ടേഷന്‍ തുകയില്‍ 2.5 ലക്ഷം രൂപ രണ്ടു തവണകളിലായി നേരത്തേ തന്നെ സംഘത്തിനു നല്‍കിയിരുന്നു. തുര്‍ന്ന് ഒക്ടോബര്‍ 23ന് എല്ലാവരും കൂടെ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഏഞ്ചലാണ് എല്ലാവര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. കൂടാതെ ഇവര്‍ക്ക് പ്രത്യേകം ടാസ്‌കുകളും നല്‍കി. സുനിതയുടെ ദൈന്യംദിന കാര്യങ്ങള്‍ കൊട്ടേഷന്‍ സംഘത്തെ അറിയിക്കുക എന്നതായിരുന്നു മന്‍ജീത്തിന്റെ ദൗത്യം. മന്‍ജീത്തിന്റെ ഡ്രൈവര്‍ കൂടിയായ രാജീവാണ് കൊട്ടേഷന്‍ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്.
സുനിത സ്‌കൂളിലേയ്ക്ക് പോകുമ്പോഴാണ് കൊട്ടേഷന്‍ സംഘം വെടിയുതിര്‍ത്ത്ത്. സുനിതയുടെ ദേഹത്ത് മൂന്ന് തവണ വെടിയേറ്റു. വെടിയേറ്റയുടന്‍ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അതേസമയം സ്ഥിരമായി ഡയറിയെഴുതിയിരുന്ന സുനിതയുടെ കുറിപ്പുകളും അന്വേഷണത്തിന് സഹായകമായിരുന്നു. മന്‍ജീതിന്റെ പ്രണയം തന്നെ വിഷാദത്തിലേക്ക് എത്തിച്ചതായും വിവാഹമോചനം നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ തന്റെ ജീവന് ഭീഷണിയുള്ളതായും ഡയറിയില്‍ എഴുതിയിരുന്നു. 16 വയസ്സുള്ള മകള്‍ക്കും എട്ട് വയസ്സുള്ള മകനുമൊപ്പമാണ് സുനിത താമസിച്ചിരുന്നത്. അതേസമയം വെടിവെച്ചയാളിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments