Latest NewsIndia

അയോദ്ധ്യയിൽ ശ്രീരാമ പ്രതിമ സ്ഥാപിക്കാൻ യോഗി സർക്കാർ

തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി അയോദ്ധ്യയിൽ ശ്രീരാമ പ്രതിമ

ലക്നൗ : തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി അയോദ്ധ്യയിൽ ശ്രീരാമ പ്രതിമ സ്ഥാപിക്കാൻ യോഗി സർക്കാർ.151 മീറ്റർ ഉയരമുള്ള രാമ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതി യോഗി സർക്കാർ 2017 ൽ തന്നെ ആവിഷ്ക്കരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ ഗവർണർ രാം നായിക്കിന് സമർപ്പിക്കുകയും ചെയ്തു.ഇത്തവണത്തെ ദീപാവലി നാളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും.ദീപാവലി ദിനത്തിൽ അയോദ്ധ്യയിൽ ലക്ഷം ചിരാതുകൾ തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് യോഗി സർക്കാർ.സരയൂ നദിക്കരയിൽ തെളിയുന്ന ദീപങ്ങൾ അയോദ്ധ്യയെ പ്രകാശപൂരിതമാക്കും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.ആരോഗ്യ കേന്ദ്രങ്ങൾ,അഗ്നിശമനസേനാ വിഭാഗങ്ങൾ,ആശുപത്രികൾ,കുടിവെള്ള വിതരണ വിഭാഗം എന്നിവയും ഒരുക്കിയിട്ടുണ്ട്.ആഘോഷങ്ങൾ സമാധാനപൂർണ്ണമായിരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ,മജിസ്ട്രേട്ടുമാർ എന്നിവർക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും യോഗി സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം ഒരു ദിവസത്തെ ദീപാവലി ആഘോഷമാണ് അയോദ്ധ്യയിൽ ഉണ്ടായിരുന്നത്.

രാമ,ലക്ഷ്മണ,സീത വേഷധാരികളെ ഹെലികോപ്റ്ററിലാണ് അന്ന് അയോദ്ധ്യയിലെത്തിച്ചത്. ഒരു ലക്ഷം ദീപങ്ങളാണ് അന്ന് അയോദ്ധ്യയിൽ തെളിഞ്ഞത്.ഇത്തവണ ആഘോഷ പരിപാടികൾ നടത്തുന്നതിനായുള്ള പ്രൊഫഷണൽ ഏജൻസി നേരത്തെ തന്നെ യോഗി ആദിത്യനാഥിനെ സന്ദർശിക്കുകയും,പരിപാടികളുടെ അവതരണരേഖകൾ സമർപ്പിക്കുകയും ചെയ്തു. രാമലീല അവതരണം,ഭജന എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button