തിരുവനന്തപുരം•പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ കെഎസ് ആര്‍ടിസിയില്‍ സൂപ്പര്‍ ചെക്കിങ് വരുന്നു. മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഡിപ്പോയിലാണ് ആദ്യം സൂപ്പര്‍ ചെക്കിങ് ആരംഭിച്ചത്. ബസിന്റെ ടയറുകള്‍, എന്‍ജിനുകള്‍, ലൈറ്റ് എന്നിവയെല്ലാം വിശദമായി പരിശോധിച്ച് തിരുവനന്തപുരം കെഎസ് ആര്‍ടിസി ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കുന്നു. അവിടെ നിന്നും ഓരോ ഡിപ്പോകളിലേക്കും ഇവ കൈമാറ്റം ചെയ്യും. കാര്യക്ഷമമല്ലാതെ റൂട്ടുകളിലോടുന്ന ബസുകള്‍ കെഎസ് ആര്‍ടിസിക്ക് നഷ്ടം വരുത്തിവെക്കുന്നത് തടയാന്‍ ഇതുസഹായകമാകും. ബസുകള്‍ സര്‍വീസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമെ ആഴ്ചയിലും മാസത്തിലൊരിക്കലും ചെക്കിങ് നടക്കും.
രണ്ട് ദിവസംകൊണ്ട് കോഴിക്കോട്ട് നൂറോളം ബസുകള്‍ മെക്കാനിക്കല്‍ വിഭാഗം പരിശോധിച്ചതായി ഉത്തരമേഖലാ എഫ്.ടി.എല്‍. അസിസ്റ്റന്റ് വര്‍ക്സ് മാനേജര്‍ സഫറുള്ള പറഞ്ഞു.എല്ലാ മാസവും സൂപ്പര്‍ ചെക്കിങ് സംഘടിപ്പിക്കും. ഇത്തവണത്തേത് ശനിയാഴ്ച പൂര്‍ത്തിയാവും.സഫറുള്ളയുടെയും വെഹിക്കിള്‍ മൊബിലിറ്റി ഓഫീസര്‍ രമേശ് കുണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ചെക്കിങ് നടത്തുന്നത്.
Post Your Comments