കണ്ണൂര്‍ : വടക്കൻ കേരളത്തെ ആവേശത്തിലാക്കി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പൂർണ്ണ സജ്ജം.ഈ മാസം ഒൻപത് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കണ്ണൂരില്‍ നിന്ന് ആദ്യം സര്‍വ്വീസ് തുടങ്ങുന്നത് എയര്‍ ഇന്ത്യാ എക്സ്‌പ്രസാണ്. പ്രവാസികളെ ലക്ഷ്യമിട്ട് ഈ വിമാനം അബുദാബിയിലേക്കാണ് പോകുന്നത്. ഇതിനൊപ്പം നിരവധി വിമാനങ്ങള്‍ സര്‍വ്വീസിന് തയ്യാറായി നില്‍ക്കുന്നുണ്ട്. ആദ്യ സര്‍വീസ്. അന്ന് രാവിലെ 11നു കണ്ണൂരില്‍ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിക്കുന്നത്. ഇതിനായി എയര്‍ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിമാനം നേരത്തേ കണ്ണൂരിലെത്തിക്കും.
ഈ വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് അബുദാബിയിലെത്തും. അന്നുതന്നെ അബുദാബിയില്‍ നിന്നു കണ്ണൂരിലേക്കും സര്‍വീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സര്‍വീസ്. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്‌പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്കു 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക. സാധാരണക്കാരായ പ്രവാസികൾക്കും ഈ സർവീസുകൾ ഏറെ ആശ്വാസമാകും.
എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്സ്‌പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ എന്നീ അന്താരാഷ്ട്ര കമ്ബനികള്‍ കണ്ണൂരില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താമെന്നറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനപുരോഗതി, സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് കിയാല്‍ എം.ഡി. വിമാന കമ്ബനികളെ അറിയിച്ചിട്ടുണ്ട്. അതില്‍ അവര്‍ പൂര്‍ണ്ണ തൃപ്തരാണ്. മംഗലൂരുവിനും കോഴിക്കോടിനും ഇല്ലാത്ത സിങ്കപ്പൂര്‍ , മലേഷ്യ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ജിദ്ദ, എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ആ നിലക്ക് തന്നെയാണ് സംസ്ഥാന സര്‍ക്കാറും കിയാലും ചിന്തിക്കുന്നത്.
Post Your Comments