തുര: അത്യപൂര്‍വ്വമായ ശസ്ത്രക്രിയയിലൂടെ ഏഴ്മാസം പ്രായമായ കുഞ്ഞിന്റെ ശരീരത്തില്‍ ഒട്ടിക്കിടന്ന പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ നീക്കം ചെയ്തു. ഏഴ്മണിക്കൂര്‍ നീണ്ട് ശസ്ത്രക്രിയക്കൊടുവില്‍ ടൗറ സിവില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ പാരാസിറ്റിക് ഇരട്ടകളെ വേര്‍പ്പെടുത്തിയത്.
ഗര്‍ഭധാരണ സമയത്തു സംഭവിക്കുന്നചിലതകരാറുകള്‍ കാരണമാണ് പൂര്‍ണ്ണവളര്‍ച്ചയെത്താത്ത ഇത്തരം കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. ഇത് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇരട്ടകുഞ്ഞിന്റെ ജീവനെയും വളര്‍ച്ചയെയും ബാധിക്കുന്നു. ഭ്രൂണാവസ്ഥയില്‍ ഒന്നിച്ചുചേരുന്ന ഇരട്ടകളില്‍ ഒന്നിന് പൂരിപൂര്‍ണ്ണമായി വളരാന്‍ സാധിക്കാതെ വരുന്നതിനാല്‍ ഇവയെ സയാമീസ് ഇരട്ടകള്‍ എന്നു പറയാന്‍ സാധിക്കില്ലെന്നും ശസ്ത്രക്രിയ വിജയകരമാക്കിയ ആശുപത്രി സൂപ്രണ്ട് എംഎ സാങ്മ പറഞ്ഞു.
സെപ്റ്റംബര്‍ 11 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടകളുടെ കരള്‍ കുടല്‍മാല വഴി പൊക്കിളിലൂടെ പുറത്തുവന്ന രീതിയിലായിരുന്നു. ഏറെ നിരീക്ഷണങ്ങള്‍ നടത്തി അതിസങ്കീര്‍ണ്ണമായി നടത്തിയ ശസ്ത്രക്രിയയിലൂടെ 22 കിലോഗ്രാം പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ശരീരഭാഗം നീക്കം ചെയ്തയ്.
Post Your Comments