ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തോടെയുളള മീടൂ ആരോപണത്തെത്തുടര്‍ന്ന് എംജെ അക്ബര്‍ ത്ല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ ഉണ്ടായ ഗുരുതരമായ ലെെംഗീകാരോപണങ്ങളെത്തുടര്‍ന്ന് രാജ്യസഭ എത്തിക്സ് കമ്മറ്റിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ വിഷയത്തില്‍ പരാതി ലഭിക്കുകയാണെങ്കില്‍ അന്വേഷിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് എത്തിക്സ് കമ്മറ്റി ചെയര്മാന് ബിജെപി എംപി നാരായാണ് ലാല്‍ പഞ്ചാരി പറഞ്ഞു.
എംജെ അക്ബറിനെതിരെയുണ്ടായത് നിസാര ആരോപണങ്ങളായിരുന്നെങ്കില്‍ തളളിക്കളയാമായിരുന്നു. എന്നാല്‍ ഉണ്ടായത് ഗുരുതരമായ ആരോപണങ്ങളാണ്. അതിനാല്‍ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ എത്തിക്സ് കമ്മറ്റിക്ക് കഴിയുമെന്ന് കമ്മിറ്റി അംഗം കേശവ റാവു അറിയിച്ചു. രാജ്യസഭ അംഗങ്ങളുടെ ധാര്‍മികവും സദാചാരപരവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമിതിയാണ് എത്തിക്സ് കമ്മിറ്റി.
Post Your Comments