
കൃത്യസ്ഥലത്ത് ബസ് നിർത്താത്തിതിൽ പ്രതിഷേധിച്ച് യാത്രക്കാരിയായ സ്ത്രീ ഡ്രൈവറെ മർദിച്ചത് മൂലം വൻഅപകടത്തിലേക്ക് നയിച്ച ഒരു ബസ്സപകടത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. യുവതി പറഞ്ഞ സ്റ്റോപ്പിൽ ഡ്രൈവർ ബസ് നിർത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് വാഹനമോടിച്ചു കൊണ്ടിരുന്ന ഡ്രൈവറെ യുവതി മർദിക്കുകയായിരുന്നു. കൈയ്യിലെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു മർദനം.
ഇതോടെ ഡ്രൈവറുടെ ശ്രദ്ധ പോകുകയും ഇദ്ദേഹവും തിരിച്ചു മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായി.ചൈനയിലെ ചോങ്ക്വിങ്ങില്‍ യാങ്സെ നദിയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒരു കാറിൽ ഇടിച്ചശേഷം പാലത്തില്‍ നിന്ന് യാങ്സെ നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവ റുള്പ്പെെട 15 പേര് മരിച്ചു. 48 വയസുള്ള യാത്രക്കാരി മൊബൈല്‍ ഫോണ്‍ വച്ച് ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Post Your Comments