ബംഗളൂരു: കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിന്നാണ് ഒരു കൂട്ടം ഗ്രാമവാസികള്‍ വിട്ട് നിന്നത്. ബല്ലാരിയിലെ ഹാരഗിനധോണി ഗ്രാമവാസികളാണ് വോട്ടെടുപ്പ് പൂര്‍ണ്ണമായും ബഹിഷ്കരിച്ചത്. അവരുടെ ദീര്‍ഘ നാളായി അനുഭവിക്കുന്ന കുടിവെളള പ്രശ്നത്തിന് പരിഹാരം കാണാത്തതിന്‍റെ പ്രതിഷേധമായാണ് ഇവര്‍ വോട്ട് കുത്താന്‍ വിസമ്മതം അറിയിച്ചത് . ഇതിന് പുറമേ ഗ്രാമത്തിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ കുടങ്ങളുമായി ബൂത്തിനു സമീപം പ്രതിഷേധവും നടത്തി.
കര്‍ണാടകയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല. സമാധാനപരമായിരുന്നു ഇലക്ഷന്‍. ആകെ 66.8 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. ഈമാസം ആറിനാണ് വോട്ടെണ്ണല്‍.
Post Your Comments